തോല്‍വിയിലെ വിജയവും വിജയത്തിലെ തോല്‍വിയും നായകന്‍മാരും വില്ലന്‍മാരും സ്വഭാവകഥാപാത്രങ്ങളും അതിലേറെയും പങ്കുവഹിച്ചതാണ് എന്റെ കഥ. ഇതെന്റെ യഥാര്‍ത്ഥ ജീവിതകഥയാണ്. എനിക്കൊരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ഒന്ന് ഒരുപാടു നരച്ച മുടി യഥാര്‍ത്ഥ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്‌ച; ഡോഗ്ലപന്‍-നെക്കുറിച്ചുള്ള കൂടുതല്‍ അറിവ്- തോല്‍വിയിലെ ജയവും ജയത്തിലെ തോല്‍വിയും; ജീവിതത്തില്‍ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ; കൂടാതെ ജീവിതയാത്രയിലെ നിരവധി കൊടുംവളവുകളെ സമചിത്തതയോടെ സ്വീകരിക്കാന്‍ ഇത് എനിക്കു മതിയായ അവസരങ്ങള്‍ നല്‌കി എന്നു പറയേണ്ടതില്ല.