ബഹുസ്വരതയുടെ ബലമേറിയ നൂലുകളാൽ നെയ്യപ്പെട്ടതാണ് ഭാ രതീയ സാമൂഹ്യചരിത്രം. സമാജശോഭയെ നിറംകെടുത്തുന്ന ഉച്ചനീ ചത്വങ്ങൾക്ക് പ്രഹരമേൽപ്പിച്ച വേറിട്ട ചിന്തകർ എക്കാലവും നമുക്കു ണ്ടായിട്ടുണ്ട്. ഭാരതനവോത്ഥാനചരിത്രത്തിൽ കർമകുശലതയുടെ ആൾരൂപമായി തിളങ്ങിയ ഡോ. ഭീമറാവു അംബേദ്ക്കറെക്കുറിച്ച് ബി.എം.എസ്. സ്ഥാ പകൻ ദത്തോപന്ത് ഠേംഗഡി എഴുതിയ ഡോ. അംബേദ്‌കർ ഔർ സാമാജിക ക്രാന്തി കി യാത്രാ എന്ന വിഖ്യാതഹിന്ദിഗ്രന്ഥത്തിന്റെ മലയാളപരിഭാഷയാണിത്. ഡോ. അംബേദ്ക്കറുടെ സമൂഹോദ്ധാരണ ജീവിതത്തെ അടുത്തറിഞ്ഞ രേംഗഡി രചിച്ച ഒരേയൊരു ജീവചരി ത്രവുമിതുതന്നെ. പന്ത്രണ്ട് അധ്യായങ്ങളിലും പത്തൊൻപതു പരിശിഷ്ടങ്ങളിലുമായി ബാബാസാഹബിൻ്റെ സമരോത്സുകവ്യക്തിത്വത്തെ സ്‌പഷ്ടമായും വ സ്തുനിഷ്ഠമായും വിലയിരുത്തി ചിന്താശാലിയായൊരു സംഘാട കൻ എത്തിച്ചേർന്ന അന്തിമനിഗമനം എന്ന പ്രത്യേകതയും ഈ 'ക തിക്കുണ്ട്. മൂലകൃതി അർഥഭേദം വരാതെ വിവർത്തനം ചെയ്ത ഡോ. കെ.സി. അജയകുമാറിന് നന്ദി. ഭാരതാംബയുടെ ഉത്തമപുത്രനുമുമ്പിൽ മുകളിതഹസ്‌തരായി കേ രളീയ സമൂഹത്തിന് വായനയ്ക്കും സംവാദത്തിനുമായി ഈ സമർഥ വിചിന്തനങ്ങൾ സമർപ്പിക്കുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.