This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെക്കുറിച്ചും ഹൃദയപരമാർത്ഥതയോടെ ഏറ്റവും വിനീതമായി നമ്മുടെ കാതിൽ ആരോ ശബ്ദം താഴ്ത്തിപറയുന്ന ഒരനുഭവമാണ് ഈ കഥകൾ. ജീവിതത്തിന്റെ സാന്ധ്യശോഭയിൽ ലോകത്തെ കാണുന്ന അനുഭവങ്ങളുടെ പൊരുളുകളിലേക്കു മടക്കയാത്ര ചെയ്യുന്ന ഒരാളുടെ സ്വരമാണിത്. തെളിനീരൊഴുക്കിന്റെ സുതാര്യതയും സ്വാച്ഛന്ദ്യവും നിറഞ്ഞ ഇരുപത്തെട്ട് ചെറുകഥകളുടെ സമാഹാരം.അവതാരിക: എൻ. ശശിധരൻചിത്രങ്ങൾ: സുനിൽ അശോകപുരംസൈബർസംസ്‌കൃതിയുടെ അപമാനവീകരണത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരുവിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ ഇരട്ട അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത നാടൻ കളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്‌ബോർഡോ ചവറ്റുകൊട്ടയോ മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽ ഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞവനുമായ 'വെറും മാധവൻ' എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം.എൻ. ശശിധരൻ