വാസ്തു ശാസ്ത്രത്തിലെ വ്യവസ്ഥകള് പരിപൂര്ണ്ണമായി സ്വീകരിച്ച് നൂതന സൗകര്യങ്ങളുമായി കോര്ത്തിണക്കി ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില് കെട്ടിടത്തിലെ ഓരോ ഇഞ്ചു സ്ഥലവും ഉപയോഗയോഗ്യമാക്കിക്കൊണ്ട് കൃത്യമായ കോല്വിരല്ക്കണക്കില് സെന്റിമീറ്ററില് വാസ്തു പ്ലാന് തയ്യാറാക്കി വരുന്നു. വാസ്തു വീടുകള് പരിസ്ഥിതി സൗഹൃദവും മുഖ്യവാതില് തുറക്കുമ്പോള് തന്നെ പ്രകൃതിയില് നിന്നും വരുന്ന പ്രപഞ്ചോര്ജ്ജം വീടിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കും വിധം സംവിധാനം ചെയ്തിട്ടുള്ളതുമാകയാല് ആയുരാരോഗ്യസൗഖ്യത്തെ പ്രദാനം ചെയ്യുന്നതാണ്. വാസ്തുശാസ്ത്ര പ്രമാണഗ്രന്ഥങ്ങളിലെ സാരാംശങ്ങള് ക്രോഡീകരിച്ച് ലളിതമായ ഭാഷയില് വിവരിച്ച് പ്ലാന് തയ്യാറാക്കി പണി തീര്ക്കുന്നതിനാവശ്യമായ കാര്യങ്ങള് ഏവര്ക്കും മനസിലാകുന്ന വിധത്തില് ഈ പുസ്തകത്തില് പറഞ്ഞിരിക്കുന്നു.