പണികള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക : ഇന്ന് കൂടുതല്‍ പണികള്‍ ചെയ്ത് തീര്‍ക്കുക ചെയ്തുതീര്‍ക്കേണ്ട പണികളുടെ പട്ടികയില്‍ എല്ലാം ചെയ്തുതീര്‍ക്കാന്‍ ആര്‍ക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാന്‍ വിജയികള്‍ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാന്‍ അവര്‍ പഠിക്കുന്നു. അവര്‍ തവളകളെ തിന്നുന്നു. ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാല്‍ ദിവസം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും മോശം കാര്യം ചെയ്തുതീര്‍ത്തെന്ന സമാധാനം നിങ്ങള്‍ക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം തവളയെ തിന്നുക എന്നാല്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പണി എന്നാണ് അര്‍ത്ഥം. അത് കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികള്‍ ശരിയായി ക്രമപ്പെടുത്തി ഏറ്റവും നിര്‍ണ്ണായകമായ പണികളില്‍ ശ്രദ്ധിച്ച് അവ ചെയ്തുതീര്‍ക്കേണ്ടത് എങ്ങനെ എന്ന് ആ തവളയെ തിന്ന്! നിങ്ങള്‍ക്ക് കാണിച്ചുതരുന്നു. മുഴുവനായും പരിശോധിച്ച് പരിഷ്‌കരിച്ച ഈ പതിപ്പില്‍ ട്രേസി രണ്ട് അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികള്‍ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെകുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ - ഇലക്ള്‍ട്രോണികവും അല്ലാത്തവയും - ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം. ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്മെന്റില്‍ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയന്‍ ട്രേസി നിര്‍ണ്ണയിക്കുന്നു: തീരുമാനം അച്ചടക്കം നിശ്ചയദാര്‍ഢ്യം. ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളില്‍ ഏറ്റവും കൂടുതല്‍ ഇന്ന് തന്നെ തീര്‍ക്കുവാന്‍ സഹായിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.