വാസ്‌കോ ഡി ഗാമ എന്ന നാവികന്റെ തോളിലേറി വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ പോര്‍ച്ചുഗല്‍ മുതല്‍ ബൈബിള്‍ ചരിത്രമുറങ്ങുന്ന ജോര്‍ദ്ദാന്‍ വരെയുള്ള യാത്ര. മൂന്നു ഭാഷകളുടെ സംഗമസ്ഥാനമായ മലേഷ്യയും സിംഹ പുര എന്ന നാമത്തെ സാങ്കേതിക വിദ്യ കൊണ്ടും വികസനം കൊണ്ടും അന്വര്‍ത്ഥമാക്കുന്ന സിംഗപ്പൂരും ഫ്രഞ്ച് മായിക നഗരമായ പാരിസും ഇറ്റലിയിലെ സാമ്രാജ്യ നഗരമായ റോമും ഗ്രന്ഥകാരന്‍ ഈ വിവരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാഴ്ചകളും പ്രകൃതി സൗന്ദര്യവും പരിചയപ്പെട്ട മനുഷ്യരും ഓരോ നാട്ടിലെ ഭക്ഷണരീതികളും ജീവിതരീതിയും നര്‍മ്മത്തില്‍ കലര്‍ത്തിയ ഹൃദ്യമായ വാക്കുകളിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. കാഴ്ചകളോടൊപ്പം സന്ദര്‍ശിച്ച രാജ്യങ്ങളിലെ സൂക്ഷിക്കേണ്ട പലവിധ തട്ടിപ്പുകളെക്കുറിച്ചും സഞ്ചാരികളെ എഴുത്തുകാരന്‍ ഓരോ വിവരണഭാഗങ്ങളിലും ഓര്‍മ്മപ്പെടുത്തുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.