*COD & Shipping Charges may apply on certain items.
Review final details at checkout.
₹60
Out Of Stock
All inclusive*
About The Book
Description
Author
പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍ ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു. കാവ്യദേവത പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ച് ഈ കല്‍മണ്ഡപത്തറയില്‍ ഏകാഗ്രത പൂകിയും തളിര്‍ത്തൂവല്‍ തൂലിക മിനുക്കിയും എന്‍ ജീവരക്തമൊഴുക്കാനൊരുങ്ങിയും ആണ് ധ്യാനം. കാവ്യാംഗന പ്രത്യക്ഷപ്പെടുമ്പോഴോ? നിന്നോഷ്മള ശ്വാസധാരയില്‍ ഞാനെ ന്‍ മണ്ണിന്റെ മണം മലയാണ്മതന്‍ മണം സ്വദിച്ചാവോളമത്യാനന്ദ നിര്‍വ്വേദമാര്‍ജ്ജിക്കട്ടെ. എന്നാണ് കവിയുടെ പ്രാര്‍ത്ഥന. മണല്‍ക്കാട്ടിലിരിക്കുമ്പോഴും മലയാളമണ്ണിന്റെയും മാതൃഭാഷയുടെയും മണം സ്വദിക്കാനുഴറുന്ന മനസ്സില്‍ പ്രവാസിയുടെ ഗൃഹാതുരത്വം തടംതകര്‍ത്തലയടിക്കുന്നു. കെ.വി. രാമകൃഷ്ണന്‍