*COD & Shipping Charges may apply on certain items.
Review final details at checkout.
₹164
₹185
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തത്സമയവിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്‍റെയും ഇന്ധനം ഓര്‍മ്മയാണ്. അനുഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല റദ്ദു ചെയ്യാനും ഓര്‍മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്‍റെ കവിതകളില്‍ ഓര്‍മ്മയുടെ കലയെന്നത് സ്വപ്നത്തിന്‍റെയും കലയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റിനിര്‍ത്താനാവാത്ത വിധം ഓര്‍മ്മയെയും സ്വപ്നത്തെയും ഈ കവിതകള്‍ കുരുക്കിക്കെട്ടിയിരിക്കുന്നു. ഒരു നിമിഷത്തെ ഓര്‍മ്മിക്കുകയെന്നാല്‍ ആ നിമിഷത്തിന്‍റെ അനന്തമായ സാധ്യതകളെയും അനന്തമായ അസാധ്യതകളെയും കൂടി ഓര്‍മ്മിക്കുകയെന്നാണെന്ന് അവ പറയുന്നു. അതുകൊണ്ട് യാതൊരു കൂസലുമില്ലാതെ അവ സ്വന്തം ഉറപ്പില്ലായ്മകളെ ആഘോഷിക്കുന്നു. കുഴഞ്ഞുമറിഞ്ഞ നുണകളിലൂടെയല്ലാതെ വാഴ്വിന്‍റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമില്ലെന്ന് ഉദ്ഘോഷിക്കുന്നു. ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓര്‍മ്മിക്കുന്നു. (സുരേഷ് പി. തോമസിന്‍റെ അവതാരികയില്‍നിന്ന്)