*COD & Shipping Charges may apply on certain items.
Review final details at checkout.
₹469
₹531
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പരമസുഖം എന്നൊന്നുണ്ടോ? അസൂയാവഹമായ ജീവിതം നയിക്കുന്നവരെ നോക്കി മറ്റുള്ളവര്‍ പറയുന്ന വാക്കാണത്. ജീവിതം തള്ളി നീക്കാനുള്ള വരുമാനവും കൂട്ടിന് ഏകാന്തതയും ഉറങ്ങാന്‍ മദ്യലഹരിയുടെ സാന്ത്വനവും മാത്രം സ്വന്തമായുള്ള എലീനോര്‍ ഒലിഫന്റ് പറയുന്നതും എനിക്ക് പരമസുഖം ആണെന്നാണ്. കുട്ടിക്കാലത്തെ ദുരന്തങ്ങളിലൂടെ ഏറ്റുവാങ്ങേണ്ടി വന്ന ഏകാന്തത പുറ്റുപോലെ പടര്‍ന്നു കയറിയ ജീവിതത്തില്‍ താന്‍ കാമുകിയാണെന്നും വാത്സല്യനിധിയായ അമ്മയുടെ മകളാണെന്നുമൊക്കെ വിഭ്രാന്തമായ മനസ്സുകൊണ്ട് എലീനോര്‍ സ്വയം കല്‍പ്പിച്ചു കൂട്ടുകയാണ്. ചുറ്റുമുള്ള സമൂഹം അനുഭവിക്കുന്ന സുഖങ്ങളിലേക്ക് എത്തിനോക്കാന്‍പോലും താത്പര്യപ്പെടാതിരുന്ന എലീനോറിന്റെ മുപ്പതാം വയസ്സില്‍ ആദ്യമായി കിട്ടിയ സൗഹൃദം അവള്‍ക്ക് രണ്ടാംജന്മം തന്നെ നല്‍കിയ കഥയാണ് ഗെയ്ല്‍ ഹണിമാന്‍ ഈ നോവലിലൂടെ പറയുന്നത്.