മരിച്ച് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ലോകം മുഴുവൻ ചുവരുകളിലും ടിഷർട്ടുകളിലും ചെയുടെ വിഖ്യാതമായ ചിത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങ് കേരളത്തിലെ ഗ്രാമാന്തരങ്ങളിൽപോലും ചെയുടെ ഇനിയും മരിച്ചിട്ടില്ലാത്ത കണ്ണുകളുടെ സാന്നിദ്ധ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു വ്യക്തികളിൽ ഒരാളായി ടൈം മാഗസിൽ 2000ൽ ചെയെ തിരഞ്ഞെടുത്തതും ഈ സാർവ്വലൗകിക സ്വാധീനം കണക്കിലെടുത്താണ്. ഗറില്ലാനേതാവ് മാർക്സിസ്റ്റ് സൈദ്ധാന്തികൻ ആഗോളവ്യാപകമായി വായിക്കപ്പെടുന്ന ഗ്രന്ഥകാരൻ ഭരണകർത്താവ് നയതന്ത്രവിദഗ്ദ്ധൻ സാമ്രാജ്യത്വചൂഷണത്തിനെതിരെ ആത്മാർപ്പണം നടത്തിയ വിപ്ലവനായകൻ... ഇങ്ങനെ നീണ്ടുപോകുന്നു ആ അപൂർവ്വ വ്യക്തിത്വത്തിന്റെ വിശേഷണങ്ങൾ. ആ ത്യാഗോജ്വലമായ ജീവിതത്തിലെ ഏടുകളോരോന്നും സംഘർഷനിർഭരമായിരുന്നു. ആ യഥാർത്ഥ വിപ്ലവകാരിയുടെ ആത്മത്യാഗത്തിലൂടെ മനുഷ്യരാശിക്ക് ഏറെ മുന്നോട്ടുപോകാനായിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.