പ്രതീക്ഷയുള്ളൊരു പേരാണ് ഡോ. ഹന്ന മൊയ്‌തീന്റേത്.മണലാര്യണത്തിലിരുന്നും മലയാളനാടിനെക്കുറിച്ച് നല്ല കഥകളെഴുതുന്ന അവരെ കണ്ടിട്ടില്ല മുമ്പ് കേട്ടിട്ടുമില്ല ഈസമാഹാരത്തിലെ കഥകൾ മാത്രമേ വായിച്ചിട്ടൊള്ളു. അതുമതി. അരി മുഴുവൻ വെന്തോ എന്നറിയാൻ ഓരോ വറ്റുംഞെക്കിനോക്കേണ്ടതില്ല. നവമാധ്യമങ്ങളുടെ വഴിത്താരകളിൽ നിന്ന് കാമ്പുള്ള കഥാകാരിയിലേക്കുള്ള അരങ്ങേറ്റമാണ് അവർ നടത്തുന്നതെന്നു തീർത്തുപറയാനാകും.ഈ കഥകളിലൂടെ ഹന്ന മണൽമരുഭൂമിയിലും ആശയങ്ങളുടെ മഴക്കൂണുകൾ മുളപ്പിക്കുന്നു. കടൽ കാണുന്നവരുടെ കാഴ്ചയിലും ജീവൻ്റെ പച്ചവേരുകൾ പടർത്തുന്നു.ആത്മഹത്യയെന്ന കഥയിലും ജീവിക്കാനുള്ള മുറവിളികേൾപ്പിക്കുന്നു. വിശപ്പിലും പ്രത്യാശയുടെ വിളക്കുമരങ്ങളെ ഉയരത്തിൽ പ്രതിഷ്ഠിക്കുന്നു. കാവ്യാത്മകമായകഥപറച്ചിലിലൂടെ ആശയങ്ങൾകൊണ്ടു അനുവാചകനെഅസ്‌തമയ ചുവപ്പുള്ള സ്വപ്‌നങ്ങൾ കാണിക്കുന്നു.വേറിട്ട പ്രമേയം. ലളിതമായ ഭാഷ. ആസ്വാദ്യകരമായ ശൈലി. തപസിരുന്നാണ് ഹന്ന കഥകളെഴുതാറുള്ളതെ ന്നതുതന്നെയാണ് ഇതിനുകാരണം. ആ കാത്തിരിപ്പും കഠി നാധ്വാനവും വെറുതെയാവില്ലല്ലോ. പഠനത്തിൽ മുനീർ.എ റഹ്മാൻ അതു പറയുന്നുണ്ട്. ആഴത്തിലുള്ള കുറിപ്പിൽ എല്ലാം വിവരിക്കുന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. മ ലയാള കഥകളുടെ നാളെത്തെ ചരിത്രത്തിൽ ഡോ.ഹന്ന യുടെ ചിത്രവും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു. കഥാ കാരിക്ക് എല്ലാവിധ ആശംസകളും നേർന്ന് ഈ പുസ്ത കം വായനക്കായി സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.