Ente Athmanweshana Yathrakal|Satheeshan Narikuttipacha


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

വറ്റാത്ത നീരുറവയെന്നപോലെ. സുഖദുഖങ്ങളുടെ താഴ്വരകളിലൂടെ നിത്യമായൊഴുകുന്ന ഒരാത്മീയ യാത്ര. എന്റെ അസ്തിത്വത്തിൻ്റെ ആഴങ്ങളിൽ എപ്പോഴും ചികഞ്ഞുയർന്ന ഒരു ചോദ്യമിതാണ്. ജീവിതത്തിൻ്റെ പൊരുളെന്ത്?കുട്ടിക്കാലം മുതൽ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നപ്പോൾ ജീവിതം എന്നെ അതിശയിപ്പിച്ചു: ഞാനാരാണ്? എങ്ങോ ട്ടേക്കാണ് എന്റെ ഈ യാത്ര? എവിടെ നിന്നാണ് ഞാൻ വന്നത്?ഇവ കേവലം ചോദ്യങ്ങളായിരുന്നില്ല ഹൃദയത്തിൽ വേരൂ ന്നിയ അന്വേഷണങ്ങളായിരുന്നു. എന്നിരുന്നാലും ഉത്തരങ്ങൾ കണ്ടെത്താതെയും ശാന്തമായി ജീവിക്കാൻ ഞാൻ പഠിച്ചു.ഈ ആത്മകഥ ഓർമ്മകളുടെ കേവലം അക്ഷരപ്പൊരുളുകള ല്ല മറിച്ച് ആത്മാവിൻ്റെ നിരന്തരമായ ഒടുങ്ങാത്ത അന്വേഷണങ്ങ ളുടെ ഒരു സഞ്ചയികയാണ്. വായനയിൽ നിന്ന് ലഭിക്കുന്നതല്ല അനുഭവത്തിന്റെ മണ്ണിൽ മുളക്കുന്നതാണ് ജ്ഞാനമെന്ന് ഇക്കാല മത്രയുമുള്ള നിരന്തരമായ യാത്രയിൽ നിന്നും അനുഭങ്ങളിൽ നി ന്നും ഞാനറിഞ്ഞിട്ടുണ്ട്. പുസ്തകങ്ങൾക്ക് പകരം പ്രകൃതിയുടെ മഹാഗ്രന്ഥത്തിലും ധ്യാനത്തിൻ്റെ നിശബ്ദതയിലും ഞാൻ പാഠ ങ്ങൾ പഠിച്ചു അനുഭവിച്ചു.അനുഭവമാണ് ഗുരു. എന്റെ യാത്രയിൽ ഗുരുക്കന്മാർ പലരു പത്തിൽ പലകാലത്തിൽ വന്നുചേർന്നു ചിലർ മനുഷ്യരായി ചിലർ പർവതങ്ങളുടെ നിശബ്ദതയായി ചിലർ ഉൾക്കാഴ്ച്ചയുടെ അഗ്നിസ്ഫുലിംഗമായി.നിത്യമായ യാത്രയിൽ നിന്നും എന്നിൽ വേരുന്നിയ വിചാര ങ്ങളെ ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു. ചിന്തകളാൽ രൂപ പ്പെടുത്തേണ്ട കൃത്രിമമായൊരു കാര്യമല്ല ജീവിതം; അനുഭവത്തിന്റെ അഗ്നിപർവ്വതങ്ങളിൽ നിന്നും നാം സ്വരൂപിക്കേണ്ടതാണത്. സുഖംദുഖം സ്നേഹം നഷ്ടം ഇവയെല്ലാം ഒരു നദിയുടെ ഒഴുക്കുപോലെ എന്നിലൂടെ ഒഴുകിപ്പോയി.ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നമ്മെ വർത്തമാനത്തിന്റെ ചൈതന്യത്തിൽ നിന്ന് വഴിമാറ്റുന്നു. അമൂല്യമാണ് ജീവിതമെന്ന തിരിച്ചറിവാണ് എൻ്റെ ഏറ്റവും വലിയ പാഠം.ഈ പുസ്തകം ഒരു അവസാനമല്ല ഒരു തുടക്കത്തിന്റെ വി ത്താണ്. ജീവിതാർത്ഥം തേടിയുള്ള നിങ്ങളുടെ യാത്രയിൽ ഓരോ നിമിഷവും ഈ പുസ്തകം ഒരു ദീപസ്തംഭമാകട്ടെ. സംശയങ്ങ ളുടെ മഞ്ഞുപാളികൾ തകർത്ത് സ്വന്തം പ്രകാശം കണ്ടെത്താനാ കുമ്പോൾ ജീവിതം മിഴികളിലൂടെയുള്ള ഒരു സസ്തോത്രമാകുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details