എന്റെ ഇന്നലെകൾ' എന്ന ഗ്രന്ഥം എന്തുകൊണ്ടും വളരെ മഹത്തരമാണ്. കഴിഞ്ഞകാല ജീവിതത്തിൽ അദ്ദേഹത്തിനുണ്ടായ പല നേട്ടങ്ങളും കാര്യകാരണസഹിതം ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പുസ്‌തകം അദ്ദേഹത്തിന്റെ ഒരു തുറന്നെഴുത്ത് എന്നുതന്നെ വിശേഷിപ്പിക്കണം. എത്രയോ വലിയ വലിയ ആളുകളെ പരിചയപ്പെടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്‌ത ആളാണ് ശ്രീ. എൽ. ഗോപീകൃഷ്‌ണൻ. അദ്ദേഹം നമ്മുടെ സമൂഹത്തിലെ ചതിക്കുഴികളെക്കുറിച്ചു ആളുകളുടെ അസൂയാവഹമായ പെരുമാറ്റങ്ങളെക്കുറിച്ചുമൊക്കെയുള്ള തന്റെ അനുഭവങ്ങൾ നിരത്തി ഇതിൽ എഴുതുകയായിരുന്നു. ഇന്ത്യൻ രാഷ്ട്രപതി മുതൽ താഴെ പാവപ്പെട്ട സാധാരണക്കാരൻ വരെയുള്ളവരുമായി ഇടപഴകാൻ നടത്തിയിട്ടുള്ള ഗോപീകൃഷ്‌ണന്റെ മികവ് വളരെ വലുതാണ്. എല്ലാവിഭാഗക്കാരോടും ഇടപഴകാനുള്ള ഒരു മനസ്സാണ് അദ്ദേഹത്തിൽ എനിക്ക് കാണാൻ കഴിയുന്നത്. ആയതിനാൽ ഈ ഗ്രന്ഥം എല്ലാപേരും വായിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.