ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന ഗാബോ നമ്മുടെയും സ്വന്തം. എം.ടി.വാസുദേവൻ നായർ മലയാളികൾക്കു പരിചയപ്പെടുത്തിയ മാർകേസ് എം.ടിയെപ്പോലെതന്നെ നമുക്കു പ്രിയപ്പെട്ടവനായി. ഏകാന്തതയുടെ നൂറുവർഷങ്ങൾ തൊട്ട് ആഗസ്‌തിൽ കാണാം വരെയുള്ള ഏതാണ്ട് എല്ലാ രചനകളെയും നമ്മുടെ സ്വപ്‌നഭാഷയും ഓമനിച്ചു. നാലു പതിറ്റാണ്ടിലേറെക്കാലം മാർകേസിനെ വിടാതെ വായിച്ച; വായിക്കുന്ന മാങ്ങാട് രത്നാകരൻ ആസ്വാദകനും നിരൂപകനും വിവർത്തകനുമെന്ന നിലയിൽ തന്റെ മാർകേസ് ജീവിതത്തെ രേഖപ്പെടുത്തുകയാണ് എൻ്റെ മാർകേസ് ജീവിതം എന്ന പുസ്‌തകത്തിൽ. സ്‌മരണ ആസ്വാദനം നിരൂപണം തർജ്ജമ അഭിമുഖം തുടങ്ങിയ വിഭാഗങ്ങളിലായി മാർകേസ് തീരാപ്രണയത്തിൻ്റെ തീക്ഷ്‌ണമുദ്രകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.