*COD & Shipping Charges may apply on certain items.
Review final details at checkout.
₹958
₹1149
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.മരിച്ച് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ലോകം മുഴുവൻ ചുവരുകളിലും ടിഷർട്ടുകളിലും ചെയുടെ വിഖ്യാതമായ ചിത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങ് കേരളത്തിലെ ഗ്രാമാന്തരങ്ങളിൽപോലും ചെയുടെ ഇനിയും മരിച്ചിട്ടില്ലാത്ത കണ്ണുകളുടെ സാന്നിദ്ധ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു വ്യക്തികളിൽ ഒരാളായി ടൈം മാഗസിൽ 2000ൽ ചെയെ തിരഞ്ഞെടുത്തതും ഈ സാർവ്വലൗകിക സ്വാധീനം കണക്കിലെടുത്താണ്. ഗറില്ലാനേതാവ്, മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ആഗോളവ്യാപകമായി വായിക്കപ്പെടുന്ന ഗ്രന്ഥകാരൻ, ഭരണകർത്താവ്, നയതന്ത്രവിദഗ്ദ്ധൻ, സാമ്രാജ്യത്വചൂഷണത്തിനെതിരെ ആത്മാർപ്പണം നടത്തിയ വിപ്ലവനായകൻ... ഇങ്ങനെ നീണ്ടുപോകുന്നു ആ അപൂർവ്വ വ്യക്തിത്വത്തിന്റെ വിശേഷണങ്ങൾ. ആ ത്യാഗോജ്വലമായ ജീവിതത്തിലെ ഏടുകളോരോന്നും സംഘർഷനിർഭരമായിരുന്നു. ആ യഥാർത്ഥ വിപ്ലവകാരിയുടെ ആത്മത്യാഗത്തിലൂടെ മനുഷ്യരാശിക്ക് ഏറെ മുന്നോട്ടുപോകാനായിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.,പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കാറ്റാടികളോടും അമൂര്‍ത്ത ശത്രുക്കളോടും പടക്കിറങ്ങിപ്പുറപ്പെടുന്നഒരു ഡോണ്‍
ക്വിക്സോട്ടായിരുന്നില്ല അദ്ദേഹം.
അദ്ദേഹത്തിന്റെ ശത്രു ഒരു മൂര്ത്തരൂപിയായിരുന്നു. സാമ്രാജ്യത്വമെന്നാണ് ഈ ശത്രുവിന്റെ പേരെന്ന് നമുക്കറിയുകയും ചെയ്യാം.