പേരക്ക നോവൽ പുരസ്‌കാരത്തിലേക്ക് അയച്ചുകി ട്ടിയ 96 നോവലുകളിൽ നിന്ന് രണ്ടാമതെത്തിയ കൃതിയാണ് ശ്രീ ഹക്കീം ചോലയിലിന്റെ ഏഴാം രാവ്.പെൺപ്രവാസത്തിൻ്റെ ഇരുണ്ട വനസ്ഥലികൾ ധൈ ര്യപൂർവം കീഴടക്കുന്ന സ്ത്രീകളുടെ ജീവിതം അധി കം എഴുതപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള വേറിട്ട ചിന്ത കളും യാത്രകളും തീക്ഷ്‌ണമായി അനുഭവിപ്പിക്കുന്ന നോവലാണ് ഏഴാംരാവെന്ന് ജൂറി വിലയിരുത്തുകയു ണ്ടായി.ഒരു ദുരന്തത്തിൽനിന്നും ഓടിപ്പോന്ന അമേന എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണിത്. മറ്റൊരു രാജ്യത്തെ അവളുടെ ഏകാന്തവാസം മനോ ഹരമായി ആവിഷ്ക്കരിക്കുന്നു നോവലിസ്റ്റ്. പെൺപ്ര വാസവും ഒറ്റപ്പെടലും പ്രമേയമാകുന്ന കൃതി വ്യത്യ സവും വേറിട്ടതുമായ ആഖ്യാനം കൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്.ജൂറിയുടെ വിലയിരുത്തൽ നോവലിനെ ആഴത്തിൽ അപഗ്രഥിക്കുന്നുണ്ട്. നോവലുകൾ വിലയിരുത്തിയ ശ്രീ.പി.സുരേന്ദ്രൻ ശ്രീ.സജയ് കെ.വി ഡോ.പി ഉഷാ റാണി ശ്രീ പ്രശോഭ് സാകല്യം എന്നിവരോട് പേരക്ക ബുക്സിന്റെ പ്രത്യേക നന്ദി. ഈ നോവൽ വായനയി ലെ മികച്ച അനുഭവം തന്നെയാകുമെന്നകാര്യത്തിൽ സംശയമില്ല. അഭിമാനത്തോടെ വായനക്കായി സമർ പ്പിക്കട്ടെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.