ആധുനികാനന്തര സാധ്യതകളിലൂടെ നമ്മെ അസ്വസ്ഥ മാക്കുന്നവയാണ് പ്രദീഷ് കുഞ്ചുവിന്റെ കഥകൾ. സാ മൂഹ്യാത്മാവിന്റെ കഥനരീതിയിലൂടെ അവ നമ്മെ തീ ക്ഷ്ണതയാർന്ന ആത്മസംഘർഷത്തിലേക്കുകൂട്ടിക്കൊ ണ്ടുപോകുന്നു. അതുവഴി നന്മയെ അരിച്ചെടുക്കാൻ ശ്രമി ക്കുന്നു.സാമൂഹ്യവിമർശനത്തിനുതകും വിധം അറപ്പിന്റെയും വെറുപ്പിന്റെയും പുതുഭാഷാശൈലിയാണ് ഈ രചനക ളുടെ മറ്റൊരു പ്രത്യേകത. വായിക്കുന്തോറും ആത്മക ഥാനുഭവങ്ങളിൽ ഊറിയൂറി ഏറെ തെളിഞ്ഞുവരുന്നു ഈ കഥകൾ. അതുകൊണ്ടുതന്നെയാണ് പേരക്ക യു.എ ഖാദർ കഥാ പുരസ്‌കാരത്തിലേക്കയച്ചു കിട്ടിയ രചനക ളിൽ നിന്നും സവിശേഷമായി ഇവ പരിഗണിക്കപ്പെട്ടതും.തീർച്ചയായും ഈ കഥകൾ നിങ്ങളുടെ ഉള്ളുപൊള്ളി ക്കും. ആ ആത്മവിശ്വാസത്തിൽ തന്നെ ഈ കൃതി വായ നക്കായി സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.