ഒരു ജ്ഞാനി ഒരിക്കൽ എന്നോട് പറഞ്ഞു വിജയമെന്നാൽ ലക്ഷ്യങ്ങളാണ്; മറ്റുള്ള വിശദീകരണങ്ങൾ അതിൽ കൂടുതൽ പ്രസക്തങ്ങളല്ല. വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ നിങ്ങൾ ഇപ്പോൾ ഉള്ളിടത്തു നിന്ന് എവിടെയെത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമാണ്. ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള ആ യാത്ര ആരംഭിയ്ക്കുന്നതിനു മുൻപ് വഴികാട്ടാൻ കഴിയുന്നൊരു വൈമാനിക പദ്ധതി നിങ്ങളുടെ പക്കൽ വേണ്ടതുണ്ട്. വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ വിശ്വാസത്തോടെ പുറപ്പെടാനുള്ള ധൈര്യമാണ് പിന്നീട് നിങ്ങൾക്ക് വേണ്ടത്. യാത്രയിലുടനീളം തുടർച്ചയായി പാതകൾ നവീകരിയ്ക്കാൻ സന്നദ്ധരായിരിക്കുകയും വേണം. പ്രത്യേകിച്ച് ലക്ഷ്യസ്‌ഥാനം എത്തുന്നിടം വരെ പ്രയാണം തുടർന്നു കൊണ്ടിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയും വേണം. ഈ യാത്രയിൽ ഇന്നോളം അനുഭവിച്ച ആനന്ദങ്ങളേക്കാൾ ആരോഗ്യാഭിവൃദ്ധികളേക്കാൾ സൗഭാഗ്യങ്ങളേക്കാൾ അധികം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന പന്ത്രണ്ട് കാര്യങ്ങളുണ്ട്. ഈ പദ്ധതികൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തെ പൂർണ്ണമായി നിയന്ത്രിയ്ക്കുവാനും മനഃശക്തിയെ മുഴുവനായി ഉപയോഗപ്പെടുത്തുവാനും ആഗ്രഹിക്കുന്ന തരം വ്യക്തിയായി മാറുവാനും സമയബന്ധിതമായ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് എത്തുവാനുള്ള സാധ്യത വർദ്ധിപ്പിക്കാനും കഴിയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.