*COD & Shipping Charges may apply on certain items.
Review final details at checkout.
₹153
₹199
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഭാരതത്തെ ഭാരതമാക്കാനും ലോകത്തിൽ ഭാരതത്തിന് നിർവഹിക്കാനുള്ള ദൗത്യനിർവഹണത്തിന് ശക്തി സമാർജിക്കുന്നതിനും വേണ്ടുന്നതായ ചിന്തകളെ സാകല്യത്തോടെ അവതരിപ്പിച്ചിരിക്കു ന്നു എന്നതാണ് ശ്രീ ഗിരീഷ് ചന്ദ്രന്റെ ഈ പുസ്തകത്തിന്റെ മഹിമ. ഓരോ വരിയിലും വാചകത്തിലും നാം ഒരു ഹൃദയസ്പർശം കാണു ന്നു; മാനവ ഹൃദയസ്പർശം. അതാണല്ലോ ഇന്നത്തെ ഉപഭോഗ ഭ്രാ ന്തിന്റെ മായാലോകത്തിൽ നമുക്ക് നഷ്ടമാവുന്നത്. - സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം മഠാധിപതി) ആധുനിക ശാസ്ത്രം പകച്ചുനിൽക്കുന്ന കൊറോണ കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗ്രന്ഥം. സ്വയം തിരിച്ചറിയുന്ന അഹം ബോധത്തിനു പകരം അഹങ്കാരമാണോ നാം നേടിയ വിദ്യാഭ്യാ സം നമുക്ക് പകർന്നുതരുന്നത് എന്ന ചോദ്യം ഈ ഗ്രന്ഥം ഉന്നയി ക്കുന്നു. അശാസ്ത്രീയമായി പ്രകൃതിയോട് ഇടപെട്ടതിന്റെ പ്രത്യാഘാ തം എന്തൊക്കെയാണെന്ന പരിശോധന പ്രസക്തമാണ് എന്നും ഗ്രന്ഥകാരൻ വാദിക്കുന്നു. പാരിസ്ഥിതിക ചിന്ത ഇന്നത്തെ ലോക ത്ത് എത്രമാത്രം അടിസ്ഥാനപരമാണ് എന്ന കാര്യത്തിൽ ഗ്രന്ഥ കാരന്റെ ഊന്നലിനോട് ഞാൻ പൂർണമായും യോജിക്കുന്നു. -എം.എ. ബേബി (മുൻ വിദ്യാഭ്യാസ മന്ത്രി)