*COD & Shipping Charges may apply on certain items.
Review final details at checkout.
₹149
₹170
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളിൽ എത്ര റഷീദുമാർ! അവർ എണ്ണിത്തീർക്കുന്ന എത്ര യുഗങ്ങൾ! ഗ്വാണ്ടനാമോകൾ നമുക്കു ചുറ്റും ആർത്തലച്ചു കരയുന്നു. ജെയിംസ് ജോയ്സിന്റെ ബോധധാരാ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന ഘടന. പത്രപ്രവർത്തകർ പട്ടാളജീവനക്കാർ പഴയ തടവുപുള്ളികൾ എന്നിവർ നൽകിയ സൂക്ഷ്മവിവരങ്ങളും ഭാവനയും ചേർത്ത് ഡോറോത്തിയ ഡീക്മാൻ ഭീതിദവും വിഭ്രാമകവുമായ ഒരു ലോകം സൃഷ്ടിക്കുന്നു.