ഹരിദ്വാർ ഹൃഷികേശ് കാശിപുരി കൊണാർക്ക് മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ വിവിധ ഭൂപ്രദേശങ്ങൾ സാംസ്കാരിക പകർച്ചകൾ വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റിയലിസവും എക്സ്പ്രഷനിസ്റ്റ് സങ്കേതവും കൂട്ടിക്കലർത്തിയ വരകളുടെ അകമ്പടിയോടെ ഈ കൃതിയെ വേറിട്ട ഒരനുഭവമാക്കിമാറ്റുന്നു.