Haunted Hours | Fiction Novel by Vinod Narayanan  | Nyna Books
Malayalam

About The Book

ഇംഗ്ലണ്ടിലെ എസക്സിലെ ബോര്‍ലെ എന്ന സ്ഥലത്തെ പുരാതനമായ ചര്‍ച്ചിനോടു ചേര്‍ന്നുള്ള വികാരിയച്ചന്‍റെ വീടാണ് ബോര്‍ലെ റെക്ടറി എന്ന പേരില്‍ ഇപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്ന ഗോസ്റ്റ് ഹൗസ്. ആ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതായിരുന്നു. അക്കാലത്ത് ചര്‍ച്ചിനോടു ചേര്‍ന്ന് ഒരു ബനഡിക്ടന്‍ ആശ്രമം ഉണ്ടായിരുന്നു. അവിടത്തെ അന്തേവാസിയായ ഒരു സന്യാസി അടുത്തുള്ള കന്യാസ്ത്രീ മഠത്തിലെ ഒരു സിസ്റററുമായി പ്രണയത്തിലായി. മഠത്തിലെ വേലക്കാരന്‍ അവരെ സഭക്ക് ഒറ്റിക്കൊടുത്തു. സഭയുടെ അധികാരികള്‍ ആ സന്യാസിയേയും കന്യാസ്ത്രീയേയും ക്രൂരമായി വധിച്ചു. പിന്നീട് ഇങ്ങോട്ടുള്ള കാലമത്രയും നാട്ടുകാര്‍ കണ്ടത് അവരുടെ പ്രേതങ്ങളുടെ പ്രതികാരമായിരുന്നു. ആശ്രമം ഇടിച്ചു പൊളിച്ച് അവിടെ റെക്ടറി പണിതെങ്കിലും ആര്‍ക്കും അവിടെ സ്വൈര്യമായി താമസിക്കാനായില്ല. അവിടെ ഒത്തിരി പേര്‍ ദുര്‍മരണപ്പെട്ടു. ആ പ്രേതാലയത്തിലേക്കായിരുന്നു പ്രേത ഗവേഷകനായ മൈക്കിളും അവന്‍റെ കാമുകിയും കൂടി വാരാന്ത്യം ആഘോഷിക്കാന്‍ പുറപ്പെട്ടത്. അവിടെ ആ കാളരാത്രിയില്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ഭയാനകമായ മണിക്കൂറുകളെ ആയിരുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE