എം.എന്‍. വിനയകുമാര്‍ കാടിന്‍റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്‍റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പാമ്പുകളും മഹിഷങ്ങളും മാനുകളും തേന്‍കുറ്റികളും ചെടികളും പൂക്കളും വൃക്ഷങ്ങളും ഔഷധങ്ങളും നിറയുന്ന ഹിഡിംബിയുടെ ലോകം പാരിസ്ഥിതിക ജീവിതത്തിന്‍റെ വിസ്മയകരമായ സ്വപ്നലോകമാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.