*COD & Shipping Charges may apply on certain items.
Review final details at checkout.
₹155
₹185
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രചോദനാത്മകമായ ഊര്‍ജ്ജസ്വലതയോടെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തയ്യാറെടുക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നോവല്‍. മനുഷ്യജീവിതത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ബ്രൂണി ട്രിക്കി ഹണ്ടര്‍ ടിപ്പു എന്നീ നായകളെ അണിനിരത്തുന്നു. ജീവിതമാകുന്ന കൂട്ടില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന നാലു നായകളുടെ അസാമാന്യ തന്ത്രങ്ങള്‍. നാല് ശബ്ദസമന്വയങ്ങളിലൂടെ വിജയകാഹളം മുഴക്കുന്ന ഒരേ നാവ്. ബ്രൂണിയുടെ നേതൃത്വം ഹണ്ടറുടെ പടനായകത്വം ട്രിക്കിയുടെ കൗശലങ്ങള്‍ ടിപ്പുവിന്‍റെ പ്രതിരോധങ്ങള്‍. മാനുഷികമായ സംവേദനത്താല്‍ ആരെയാണ് അവര്‍ തോല്‍പ്പിച്ചത്? ജീവിതപ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം അതിനോടുള്ള സമീപനമെന്താവണം എങ്ങനെ അതിനെ തരണം ചെയ്യണം ഇത്യാദി കാര്യങ്ങള്‍ ഉപദേശരൂപേണയല്ലാതെ ഒരു നോവലിന്‍റെ ചട്ടക്കൂടില്‍ നാലു ശുനകന്മാരുടെ കഥയിലൂടെ അവതരിപ്പിച്ച് നമ്മില്‍ ഒരു മോട്ടിവേഷന്‍ ജനിപ്പിക്കാന്‍ കഴിയുമെന്നുള്ളതാണ് ഈ നോവലിന്‍റെ വിജയം.