മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത് മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്.(സക്കറിയ)പ്രകൃതിയും മനുഷ്യരുമാണ് സുനിൽ ചെറിയകുടിയുടെ കഥകളിലെ നേർക്കാഴ്ച. യാത്രികരാണ് മനുഷ്യരൊക്കെയും. അവർ എത്തിച്ചേരുന്ന ഇടങ്ങളുടെ വൈചിത്ര്യവും ഉയർന്നു കേൾക്കുന്ന നിശ്ശബ്ദരോദനവുമാണ് ഈ കഥകളുടെ സവിശേഷത. ഓരോരോ ഇടങ്ങളിൽ ഓരോരോ മനുഷ്യർ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം.(വി ആർ സുധീഷ്)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.