സ്ത്രീ പുരുഷ സമത്വം ഭരണഘടന വിഭാവന ചെയ്യുന്നുണ്ടെങ്കില്‍ തന്നെയും ഇന്ത്യന്‍സമൂഹത്തിലെ സ്ത്രീകള്‍ കടുത്ത വിവേചനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ലിംഗപരമായ വിവേചനങ്ങള്‍ക്കൊപ്പം ജാതീയമായ അസമത്വങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പുരുഷാധിപത്യപരമായ സാമൂഹ്യക്രമങ്ങളെ മറികടക്കുന്നതിനായി നിരന്തരമായ പോരാട്ടങ്ങളിലേര്‍പ്പെടേണ്ടി വരുന്നു. നവോത്ഥാനമുന്നേറ്റങ്ങള്‍ സൃഷ്ടിച്ച സാമൂഹ്യാവസ്ഥകളില്‍നിന്നും അതിയാഥാസ്ഥിതികമായ ഇരുണ്ടയിടങ്ങളിലേക്ക് പിന്തിരിഞ്ഞു നടക്കുവാന്‍ ഇന്ത്യന്‍ സ്ത്രീസമൂഹം നിര്‍ബ്ബന്ധിതമായിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സ്ത്രീസമൂഹത്തെ ജാഗ്രതയുള്ളവരാക്കി മാറ്റിയെടുക്കുക എന്ന ചരിത്രപരമായ കടമ ഏറ്റെടുത്ത ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വ നിരയിലുള്ള സുധ സുന്ദരരാമന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ചരിത്രാതീതകാലം മുതല്‍ നവസാങ്കേതിക കാലഘട്ടത്തില്‍ വരെ സ്ത്രീസമൂഹം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ വെല്ലുവിളികളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ഈ ഗ്രന്ഥം ഫാസിസ്റ്റു ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ സമീപനങ്ങളെക്കൂടി വിമര്‍ശന വിധേയമാക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആനുകാലികമായ സ്ത്രീശബ്ദത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനങ്ങള്‍ ഏതുകാലത്തും പ്രസക്തമാണ്. സ്ത്രീസമൂഹത്തെ രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഗ്രന്ഥം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.