*COD & Shipping Charges may apply on certain items.
Review final details at checkout.
₹105
All inclusive*
Qty:
1
About The Book
Description
Author
ദേശത്തനിമയും നാട്ടുമൊഴിവഴക്കങ്ങളും പുരാവൃത്തനിഴല്‍ത്തണലുകളിലെ തുടി മുരള്‍ച്ചാ താളത്തുടിപ്പുകളും തീപ്പന്തത്തുഞ്ചത്തെ എണ്ണയിലാളുന്ന കുലദൈവക്കോലങ്ങളുടെ ചുക കണ്ണിലെ ചോരച്ചാലുകളൂറുന്ന അടങ്ങാക്കലിയും വറ്റാദാഹ അലര്‍ച്ചകളും പഴമ്പാട്ടു പൊലിമകളും നാട്ടുപാണര്‍ചൊല്‍ച്ചേലുകളും ഇഴചേരുന്ന കഥകള്‍. മലയാള കഥാസാഹിത്യത്തിലെ കൊടിപ്പടമായിയുയര്‍ത്തി പ്രതിഷ്ഠിക്കപ്പെട്ട എവുത്തുകാരനാണ് യു. എ. ഖാദര്‍. ഇരിപ്പുപീഠങ്ങള്‍ പുഴയില്‍ മലര്‍ന്ന് കിടന്നു കുളി തുടങ്ങി പതിനേഴ് കഥകളാണ് ഈ സമാഹാരത്തില്‍. സ്വന്തം കളരിക്കണ്ടത്തിലെ ചൊല്ലു ചുവടു ചവിട്ടുമുറ മര്യാദകളാല്‍ മണ്‍പശിമ പുരണ്ട ഇതിലെ കഥകളിലെല്ലാം ഖാദര്‍ മുദ്രകള്‍ തെളിഞ്ഞു കാണാം.