വൃന്ദ എന്ന പെൺകുട്ടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സ്വന്തം സഹോദരിയുടെ പീഡനകഥയിൽ മനംനൊന്തിട്ടും നിസ്സഹായാവസ്ഥയിലേക്കു പോകാത്ത ഇരുപതുകാരിയുടെ പ്രതിരോധത്തിൻ്റെ കഥയാണിത്. ദുരിതഭാരം പേറുന്ന പെൺമനസ്സുകൾക്ക് സാന്ത്വനമായി ഒരു കഥാനായിക വൃന്ദ അവൾ ഒരു കോളേജ് വിദ്യാർത്ഥിനിയാണ്. അദ്ധ്യാപികയാകുന്നതുവരെ അവളുടെ ജീവിതത്തിലെ സംഘർഷങ്ങളുടെ കാരണക്കാർ ആരൊക്കെയായിരുന്നു? ആരൊക്കെയാണ് ഇര? വേട്ടക്കാർ ആരൊക്കെ? അവിചാരിതമായ വളവും തിരിവുമുള്ള കൃതി. വേനൽ പോലെ കുത്തിയെരിയുന്ന മനസുമായി കടന്നെത്തി മഴപോലെ നിർമലമാകുന്ന ഒരു നോവൽ. വൃന്ദയും മുകുന്ദനും മലയാളനോവലിൽ ഉദയം കൊള്ളുന്ന ഈ പുതിയ കൂട്ടുകെട്ട് നിങ്ങളുടെ മനസ്സിനെ കവരും തീർച്ച! പെൺമനസ്സിൻ്റെ ആവേഗങ്ങൾ ഒപ്പിയെടുക്കുന്ന വായനാസുഖം എറെയുള്ള നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.