ജൈമിനിമഹർഷിയാൽ വിരചിതമായ മഹാഭാരതം വ്യാസഭാരതത്തി നെക്കാളും വിപുലമാണെന്ന സത്യം പൂർവ്വികർ അറിയിക്കുന്നെങ്കിലും മേധികാപർവ്വമൊഴിച്ച് മറ്റു ഭാഗങ്ങൾ നഷ്‌ടമാകുകയാണുണ്ടായത്. കുരുക്ഷേത്രയുദ്ധത്തിൽ സംഭവിച്ച കൂട്ടക്കൊലയെക്കുറിച്ചോർത്ത് ദുഃഖിതനായ യുധിഷ്‌ഠിര മഹാരാജൻ പ്രായശ്ചിത്തത്തിനായി രാജ്യം ഉപേക്ഷിച്ചു വനത്തിൽ പോയി തപസ്സനുഷ്‌ഠിക്കാൻ ഉദ്യമിക്കുമ്പോൾ വ്യാസഭഗവാൻ ആവിർഭവിച്ച് അദ്ദേഹത്തെ ആ ഉദ്യമത്തിൽനിന്നും പിൻതിരിപ്പിക്കുന്നു. ചെറുതും വലുതുമായ സർവ്വ പാപങ്ങളേയും അശ്വ മേധത്താൽ കഴുകിക്കളയാമെന്ന് ഉദ്ബോധിപ്പിക്കുന്നു. അപ്രകാരം വളരെയധികം കഠിനമായ കടമ്പകൾ കടന്ന് ശ്രീകൃഷ്ണാ നുഗ്രഹത്താൽ യാഗം സഫലമാക്കുന്നു. ഭഗവത്ഭക്തിയെ ഊട്ടി വളർത്തേണ്ട ആവശ്യം സാമൂഹ്യമര്യാദ കളുടെ വിശദീകരണം മഹാത്മാക്കളുടെ ധർമ്മാനുഷ്‌ഠാനത്തിന്റെ നിഗൂ ഢവശങ്ങൾ ധർമ്മാനുഷ്‌ഠാനവിധികൾ തത്ത്വശാസ്ത്രവിധികൾ തുട ങ്ങിയവയെ ഓരോ കഥാസന്ദർഭത്തിലും വേണ്ടവിധം നമ്മെ ഉദ്ബോധി പ്പിക്കുന്നു.