*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ആഖ്യാനത്തിലെ പുതുവഴിവെട്ടുകാരാണ് ആധുനിക കഥാകാരന്മാർ. ലോകത്തെ ആകമാനം മുന്നിൽക്കണ്ടാണ് അവർ എഴുതുന്നത്. അതിനാൽ സ്വകാര്യമായ വിഷയങ്ങളിലും സാർവ്വലൗകികമായ വീക്ഷണം പങ്കുവെയ്ക്കാൻ അവർ ഉദ്യ മിക്കുന്നു. അതിൽ വിജയിക്കുന്നവർ എത്രപേരുണ്ടാകുമെന്ന് കാലം വിലയിരുത്തട്ടെ. എങ്കിലും പുതിയ പാതയിൽ സഞ്ചരി ക്കാനാണ് പുതിയ കാലത്തെ എഴുത്തുകാരിൽ ഏറെപ്പേരും ശ്രമിക്കുന്നത്. അവരിലൊരാളാണ് നവമാധ്യമങ്ങൾക്കു സുപരിചിതയായ ചെമ്പരത്തി. കഥാകാരി രാജി പ്രമോദിന്റെ തൂലികാനാമമാണത്. സ്വന്തം പേരിലാണ് ജലരേഖകളിൽ അവർ അടയാളപ്പെടുന്നത്. വായനാസുഖം പകരുന്ന ഏഴു കഥകൾ ഈ പുസ്‌തകത്തിൽ ഉൾപ്പെടുന്നു. പുസ്‌തകം വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു