Janikkathavarude Smasanam
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ജനിക്കാത്തവരുടെ ശ്മശാനംഎസ്. ദേവമനോഹർആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർത്ഥ്യങ്ങളാണവ. നിർമമത്വമല്ല വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയിൽ വായനക്കാർ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങൾ കാണും.പി.കെ. രാജശേഖരൻ'ജനിക്കാത്തവരുടെ ശ്മശാനം' എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലർത്തുന്ന കഥകൾ ഉൾക്കൊള്ളുന്നു. കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടൻ വിസ്മരിക്കാൻ പറ്റുന്ന കഥകളല്ല അവ. നമ്മൾ നിരീക്ഷിക്കാൻ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം മാനുഷികതയുടെയും നിസ്വാർത്ഥതയുടെയും സ്‌നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥികളിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു.ഡോ. ബിന്ദു ഡി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details