*COD & Shipping Charges may apply on certain items.
Review final details at checkout.
₹429
₹450
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നോബല്‍ സമ്മാനജേതാവായ അബ്ദുള്‍റസാഖ് ഗുര്‍നയുടെ ജന്മാന്തരങ്ങള്‍ക്കപ്പുറം എന്ന നോവലിന്‍റെ പശ്ചാത്തലം കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജര്‍മ്മന്‍ അധിനിവേശത്തിലായിരുന്ന ആഫ്രിക്കന്‍ പ്രവിശ്യകളില്‍ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവര്‍ഗ്ഗങ്ങളുടെ ക്രൂരതകളും കച്ചവടതന്ത്രങ്ങളും. അവര്‍ക്കെതിരെ പോരാടേണ്ടി വരുന്ന ആഫ്രിക്കന്‍ വംശജരായ കൂലിപ്പട്ടാളക്കാരുടെ ദയനീയ ജീവിതചിത്രങ്ങള്‍. ഖലീഫ ആഫിയ ഹംസ ഇലിയാസ് തുടങ്ങിയ കഥാപാത്രങ്ങളെ ചേര്‍ത്തുപിടിച്ച് ഒരു ജനതതിയുടെ കഥ പറയുകയാണ് ഗുര്‍ന. ഇന്ത്യയിലെ ഗുജറാത്തില്‍നിന്നാണ് ഖലീഫയുടെ പിതാവായ കാസിം കപ്പല്‍ കയറി ആഫ്രിക്കയിലെത്തി എന്നത് രാജ്യാന്തരകുടിയേറ്റങ്ങളുടെ ആദ്യകാലചരിത്രമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നിലേറെ തലമുറകളുടെ കഥ പറയുന്ന ഈ കൃതി വിശാലമായ കാന്‍വാസില്‍ വായനാസുഖം നഷ്ടപ്പെടുത്താതെ തികഞ്ഞ കൈയടക്കത്തോടെയാണ് ഗുര്‍ന ആഖ്യാനം ചെയ്തിട്ടുള്ളത്.വിവര്‍ത്തനം: സുരേഷ് എം.ജി.