Jeevithanaipuni marganirdhesangal life skills mentoring
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

തൊഴില്‍ വൈദഗ്ദ്ധ്യം നേടാനും സ്വഭാവരൂപീകരണത്തിനും വിദ്യാഭ്യാസരംഗത്തു മുന്‍പന്തിയില്‍ എത്തിച്ചേരുന്നതിനും എല്ലാം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് മെന്ററിങ്. പരിചയസമ്പന്നനും വിശ്വസ്തനുമായ ഒരാളായിരിക്കും മെന്റര്‍. ഗ്രീക്കു ചരിത്രത്തില്‍നിന്നും കണ്ടെത്തിയ ഒരു സങ്കല്പമാണ് മെന്ററിങ്. ഒഡിസിയസ് ട്രോജന്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ തന്റെ പുത്രന്‍ ശിശുവായിരുന്ന ടെലിമാക്കസിനെ വിശ്വസ്തനും ബുദ്ധിമാനുമായ ഉപദേഷ്ടാവായ മെന്ററെ ഏല്പിച്ചു പോവുകയും ഉപദേഷ്ടാവ് ടെലിമാക്കസില്‍ മാതൃകാപരമായ സ്വഭാവ വിശേഷങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തുവെന്നുമാണ് കഥ. മെന്ററിങ് ഇന്ന് വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകാനുള്ള തരത്തില്‍ വളരുന്ന ഒരു ശിക്ഷണരീതിയായി തീര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനമേഖലയനുസരിച്ച് വിവിധ രീതികളിലുള്ള മെന്ററിങ് ഉണ്ട്. ജീവിതനൈപുണി തേടുന്നതിനായുള്ള മെന്ററിങ് ആണ് ഒരു വിദഗ്ദ്ധ മെന്റര്‍ കൂടിയായ ഷൈജിത്തിന്റെ ജീവിത നൈപുണിമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മൊത്തം ജീവിതശൈലീ രൂപീകരിക്കുന്നതിനു സഹായകമാവുന്ന ഈ പുസ്തകം വലിയതോതില്‍ സ്വീകരിക്കപ്പെടും എന്ന പ്രതീക്ഷയോടെ.
downArrow

Details