ജിപ്‌സിയും ഏഴാംലോകവും വിവർത്തനം: കെ.എസ്. വേണുഗോപാൽ നാടോടിക്കഥകൾ ധാരാളമുണ്ട്. എന്നാൽ നാടോടികളുടെ കഥകളെന്ന് വിശേഷിപ്പിക്കുന്നത് ജിപ്‌സികളുടെ കഥകൾ മാത്രമാണ്. അവരാണല്ലോ യഥാർത്ഥത്തിൽ നാടോടികൾ. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ ദേശങ്ങളിൽനിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്ന ജിപ്‌സികൾക്ക് പറയുവാനുണ്ട് ധാരാളം കഥകൾ. ചെന്നായ് രാജകുമാരി സൂത്രക്കാരനായ ജിപ്‌സി പാടുന്ന വയലിൻ തുടങ്ങിയ ജിപ്‌സിസമൂഹങ്ങളിലെ വ്യത്യസ്തമായ ജിപ്‌സിക്കഥകളുടെ സമാഹാരം.