കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ. കവിയൂർ ബാലൻബി രാജീവൻ സച്ചിദാനന്ദൻ എൻ ശശിധരൻ കെ കെ എൻ കുറുപ്പ്എം ജി എസ് നാരായണൻ കെ ജെ ബേബി ജോയ് മാത്യു കെ ജി ശങ്കരൻ പിള്ള മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ. നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത. കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു.