K. BHASKAR RAO: SAMARPITHA JEEVITHAM
Malayalam

About The Book

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകനും വനവാസി കല്യാണാശ്രമത്തിൻ്റെ അമരക്കാരനു മായിരുന്ന കെ. ഭാസ്‌കർ റാവുവിൻ്റെ ജീവചരിത്രം ഗ്രന്ഥരൂപത്തി ലാക്കണമെന്നത് സംഘപ്രവർത്തകരുടെ ദീർഘകാല ആഗ്രഹമായിരുന്നു. ആ ശ്രമം സാധിതമായി. ഗ്രന്ഥത്തിൻ്റെ രണ്ടാം പതിപ്പും പ്രസിദ്ധീക തമായതിൽ സന്തോഷവും അഭിമാനവുമുണ്ട്. ആറ് പതിറ്റാണ്ടിന് മുമ്പ് മലയാളക്കരയിലെത്തി ഭാഷപഠിച്ച് മലയാളികളിലൊരാളായി ഈ മ ണ്ണിൽ തന്നെ ലയിച്ചുചേർന്ന അസാധാരണ പ്രതിഭ. ആദർശപരമായി വ്യത്യസ്‌ത ചേരിയിൽ നിൽക്കുന്നവരെപോലും സ്വാധീനിച്ച അജാ തശത്രു. ഒരിക്കൽ പരിചയപ്പെട്ടവർക്ക് പോലും ഓർമിക്കാൻ പലതും ബാക്കിവച്ച ക്രാന്തദർശി. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ് തരും അപ്രശസ്‌തരുമായ നൂറുകണക്കിനാളുകൾ ആയിരം നാവിൽ ഈ മഹാത്മാവിനെ സ്മ‌രിക്കുന്നു. ഇതൊരു കേവല ജീവചരിത്രമല്ല. ഭാസ് കർറാവുവിന്റെ ചരിത്രം തുറന്ന പുസ്‌തകമാണ്. കേരളത്തിന്റെ സംഘ ചരിത്രമാണത്. ഇതിൽ പ്രസിദ്ധീകരിക്കുന്ന കത്തുകളും അനുസ‌ര ണങ്ങൾപോലും സംഘടനാചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ആദ്യകാല പ്രചാരകന്മാരി ലെരാളും ജന്മഭൂമി മുൻ പത്രാധിപരുമായ ശ്രീ. പി. നാരായൺജിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. അവതാരിക എഴുതിയത് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് മാന. ആർ. ഹരി അവർകളുമാണ്. ഈ ഗ്രന്ഥത്തിന് അനുമതിയും പ്രേരണയും നൽകിയ സംഘ അധികാരിമാരേയും നന്ദിപൂർവം സ്മരിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE