ചിരപരിചിതമായ മുപ്പതു വിഷയങ്ങളിലുള്ള അനന്യമായ ആലോചനകളാണ് പ്രണവം രാജേഷ് പുനലൂരിൻ്റെ 'കടൽ ഒരു മഹാകാശം'. നാം മുമ്പ് ആലോചിക്കാത്തവിധം ഓരോ വിഷയ ത്തെയും പരിചരിക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ജാ ഗ്രത പ്രശംസനീയമാണ്. പുതിയൊരു മനുഷ്യനായി ഉയിർത്തെ ഴുന്നേൽക്കാൻ വായനക്കാരനെ പ്രാപ്‌തനാക്കാൻ ഹ്രസ്വമെങ്കി ലും ഘനസാന്ദ്രമായ ഇതിലെ വിചാരബിന്ദുക്കൾക്ക് ശേഷിയു ണ്ട്. അഭിമാനത്തോടെ ബോധിബുക്‌സ് പുസ്‌തകം കൈരളി ക്കു സമർപ്പിക്കുന്നു.