*COD & Shipping Charges may apply on certain items.
Review final details at checkout.
₹134
₹160
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും ചെറിയ കഥകളുമായി പതിനെട്ടു രചനകളാണ് ഈ സമാഹാരത്തില്‍. രണ്ടിനത്തിലായാലും രചനകള്‍ യഥാതഥാഖ്യാനത്തിന്റെ വഴിയിലൂടെ മുന്നേറുമ്പോഴും ഏറിയോ കുറഞ്ഞോ ഭ്രമാത്മകതയുടെ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കുന്നുണ്ട്.ഈ കഥകളില്‍ പുലരുന്ന വ്യത്യസ്തതകള്‍ക്കിടയിലും പൊതുവായി തുടരുന്ന ചില ആഭിമുഖ്യങ്ങളുണ്ട്. അതില്‍ പ്രധാനം ശരീരകാമന എന്ന നിലയില്‍ ലൈംഗികതയെ പ്രശ്‌നവല്ക്കരിക്കാനുള്ള ശ്രമമാണ്. മറ്റൊന്ന് ആഖ്യാനതലത്തില്‍ നര്‍മ്മത്തിന്റെയും ഐറണിയുടെയും സ്വരഘടനയിലൂടെ പ്രതീതമാക്കുന്ന ലാഘവത്വവും. അത് പലപ്പോഴും ഈ കഥകള്‍ക്ക് ഒരു സ്വാഛന്ദ്യം നല്കുന്നു.ഡോ. കെ എസ് രവികുമാര്‍