മലയാളം അത്ര നന്നായി എഴുതാനറിയാത്ത അസാധാരണക്കാരനായ ഒരു സാധാരണക്കാരന് പഴയൊരു നോട്ടുപുസ്തകത്തില് കുറിച്ചുവച്ച ആത്മചരിത്രക്കുറിപ്പു കളാണിവ. ആ കുറിപ്പുകള് ആത്മകഥയായി ചുരുങ്ങിപ്പോവാതെ നമ്മുടെ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിവരണവും വിമര്ശനവുമായി മാറി. കല്ലേന് പൊക്കുടന് എന്ന പച്ചമനുഷ്യന് മുഷിഞ്ഞ നോട്ടുപുസ്തകത്തില് അലങ്കാര ശൂന്യമായ മൊഴിയില് കുറിച്ചുവച്ചത് അകൃത്രിമമായ പരിസ്ഥിതി ദര്ശനമായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിന് കണ്ടലുകൊണ്ട് ഭൂമിയില് അടയാളംവെച്ച പൊക്കുടന്റെ കഥയും ജീവിതവും ഉയര്ന്ന പ്രതിരോധമൂല്യം ഉള്ക്കൊള്ളുന്നു.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.