*COD & Shipping Charges may apply on certain items.
Review final details at checkout.
₹502
₹550
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.സ്വാതന്ത്ര്യമെന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം കൂടിയാണ്. സ്ത്രീയും സ്ത്രീയും തമ്മിലുള്ള അനുരാഗം അസംബന്ധമെന്നു ഗണിച്ചിരുന്നൊരു കാലമുണ്ട്. ഇപ്പോഴും അങ്ങനെ കരുതുന്നവരുമുണ്ട്. ലൈംഗികതയിലെ ഭിന്നാഭിരുചികളെ ജനാധിപത്യപരമായി അഭിസംബോധന ചെയ്യേണ്ടത് പരിഷ്‌കൃത സമൂഹങ്ങളുടെ ഉത്തരവാദിത്വമാണ്. മനുഷ്യശരീരത്തെയും മനുഷ്യകാമനകളെയുംപറ്റി കൂടുതല്‍ ശാസ്ത്രീയ ധാരണകള്‍ ഇന്നുണ്ട്. എതിര്‍ലിംഗങ്ങളോടുതന്നെ ലൈംഗികാഭിനിവേശം ഉടലെടുക്കണമെന്നില്ല എന്നും ഭിന്നാഭിരുചികള്‍ സ്വാഭാവികമാണെന്നും ഇന്നു തിരിച്ചറിയുന്നു. ഈ ജീവിതാവസ്ഥകളോട് മലയാളത്തിലെ ചെറുകഥാ പ്രതിഭകള്‍ തങ്ങളുടെ രചനകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. 1947 ല്‍ മാധവിക്കുട്ടി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ 'സ്ത്രീ' വായനക്കാരെ ഞെട്ടിച്ചുവെങ്കിലും ലെസ്ബിയന്‍ കഥയെന്ന പേരില്‍ അതു തിരിച്ചറിയപ്പെട്ടോയെന്നു സംശയമാണ്. എന്നാല്‍ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ ആ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി മുതല്‍ ഇന്ദുമേനോന്‍ വരെയുള്ള മലയാള കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ ലെസ്ബിയന്‍ കഥകളുടെ സമാഹാരമാണീ പുസ്തകം.,കപട സദാചാരവാദികള്‍ പ്രചരിപ്പിക്കുന്ന
നുണക്കഥകളെ അപ്രസക്തമാക്കിക്കൊണ്ടാണ്
പുരുഷ സ്വവര്‍ഗ്ഗാനുരാഗ കഥകള്‍ അവയുടെ തീക്ഷ്ണമായ രാഷ്ട്രീയ നിലപാടുകള്‍
അനുവാചകനിലേക്കു സന്നിവേശിപ്പിക്കുന്നത്. ആണ്‍-പെണ്‍ പ്രണയം പോലെതന്നെ
ആണ്‍-ആണ്‍ പ്രണയം സ്വാഭാവികമാണെന്ന യാഥാര്‍ത്ഥ്യത്തെ ഗേ കഥകള്‍ ബോദ്ധ്യപ്പെടു
ത്തുന്നു.