ഇന്ത്യയുടെ പ്രീ-കൊളോണിയല്‍ 'നോണ്‍-ഹിസ്റ്ററി'യെകുറിച്ചുള്ള മാര്‍ക്‌സിന്റെ മറയേതുമില്ലാത്ത വിശദീകരണം. രാജ്യത്തിന്റെ എല്ലാ മുന്‍കാല കീഴടക്കലുകളില്‍നിന്നും വിഭിന്നമായി കൊളോണിയല്‍ ഭരണത്തിന്റെ പ്രകൃതത്തിലേക്കുള്ള ശ്രദ്ധേയമായ ഉള്‍ക്കാഴ്ച കൊളോണിയല്‍ ആഘാതത്തിന്റെ വൈരുധ്യാത്മകത തുറന്നുകാണിക്കുന്നതിലെ സുതാര്യത ഇന്ത്യക്കാരുടെ കഷ്ടപ്പാടുകള്‍ക്ക് നേരെയുള്ള ആഴമേറിയ അനുഭാവം അതേസമയം കൊളോണിയല്‍ ഭരണാധികാരികളുടെ തന്നെ തികച്ചും സ്വതന്ത്രമായ ഇച്ഛയുടെയും ബോധത്തിന്റെയും ചരിത്രപരമായ ഗതിയുടെ തികച്ചും കാരുണ്യലേശമേശാത്ത വിവരണം എന്നിവ രാജ്യത്തിനു മുമ്പില്‍ തുറന്നു കാണിക്കപ്പെട്ടു. ട്രിബ്യൂണ്‍ ലേഖനങ്ങളിലെ ഇവയുടെയെല്ലാം സംയോജനം ഈ കൃതിയെ ഇന്ത്യന്‍ ചരിത്രത്തിന്മേലുള്ള ഒരു യഥാര്‍ഥ ക്ലാസിക്കാക്കിത്തീര്‍ക്കുന്നു.