ദാര്‍ശനികമായ ഫലിതങ്ങള്‍ കൊണ്ടും കുസൃതികള്‍ കൊണ്ടും ജീവിതത്തെ നേരിട്ട കൈലാസം വീട്ടില്‍ കമലാസനന്‍ ഒരു രൂപകമാണ്. ഏതു ദേശത്തും ഏതു കാലത്തും കമലാസനനെന്ന കഥാപാത്രത്തിന് വേരുകളുണ്ട്. മനുഷ്യന്റെ വിചിത്ര പദ്ധതികളേയും നിയതിയുടെ ഭാവി തീരുമാനങ്ങളേയും അറിഞ്ഞാല്‍ ഏതു ജീവിതമാണ് ചിരിക്ക് വക നല്‍കാത്തത്? ചെമ്മാനം എന്ന ഗ്രാമത്തിന്റേയും കഥ പറയുന്ന രാജീവ് ശിവശങ്കറിന്റെ വേറിട്ട നോവല്‍.