Karutha Kavithakal | Poem by Sachidanandan | paridhi publications
Malayalam

About The Book

നമ്മുടെ കാലത്തെ യഥാർത്ഥ വിപ്ലവകവിത നീഗ്രോ കവിതയാ ണെന്നും കറുത്ത വർഗം വെളുത്ത ഭരണത്തിനെതിരായ കലാപത്തിന് ആവിഷ്ക്കാരം കണ്ടെത്തിയ പ്രത്യേക ചരിത്രസന്ദർഭത്തിൻ്റെ ശബ്ദ മാണ് അതിന്റെ നീഗ്രോത്വമെന്നും ഴാങ്ങ്‌പൂൾ സാർത്ര് പ്രസ്‌താവി ക്കുകയുണ്ടായി. ഈ കറുത്ത നവോത്ഥാനത്തിന് ആഗോളവ്യാപക മായ ധ്വനിയും പ്രസക്തിയുമുണ്ട്. അത് കൊളോണിയലിസത്തിനും അടിമത്തത്തിനും വർണവർഗ വിവേചനത്തിനുമെതിരായി ലോക ജനത വിശേഷിച്ചും മൂന്നാം ലോകത്തിൻ്റെ അധഃകൃത ജനത നട ത്തുന്ന സുദീർഘവും നിർണായകവുമായ കലാപത്തിൻ്റെ ഭാഷയും സമീപനവും മനഃശാസ്ത്രവും നിർവചിക്കുന്നു. കൊളോണിയലിസം അധികാരിയിലും പ്രജയിലും വരുത്തിത്തീർ ക്കുന്ന മാനസിക പരിവർത്തനങ്ങളെ ഏറ്റവും സമർത്ഥമായി അപഗ്ര ഥിച്ചിട്ടുള്ളത് ഫ്രാൻ്റ് സ്‌ഫാനൺ തന്നെയാണ്. നീഗ്രോ സാഹിത്യ ത്തിൽ നിഴലിക്കുന്ന അക്രമാസക്തിയുടെ പ്രഭവവും അനിവാര്യതയും മനസ്സിലാക്കാൻ ഭൂമിയിലെ പീഡിതരിലെ (THE WRETCHED OF THE EARTH) ഈ വാചകങ്ങൾ സഹായിക്കും: കോളനികളിൽ സാമ്പത്തി കോപഘടന ഒരു ഉപരിഘടനകൂടിയാണ്. കാരണം തന്നെ ഭവിഷ്യത്തു മാണ് വെളുത്തവനായതിനാൽ നിങ്ങൾ സമ്പന്നനാകുന്നു സമ്പന്നനാ യതിനാൽ വെളുത്തവനും..... കൊളോണിയൽ ലോകത്തിന്റെ ക്രമീകര ണങ്ങൾക്കു മേൽനോട്ടം വഹിക്കുകയും തദ്ദേശീയ സാമൂഹ്യ പരിഷ്‌ക രണങ്ങളെയെല്ലാം നശിപ്പിക്കുന്ന താളത്തിൽ നിറുത്താതെ ചെണ്ടകൊ ട്ടുകയും സമ്പദ്‌ഘടനയുടെ സൂചനാ സംവിധാനങ്ങളെയും ബാഹ്യ ജീവിതത്തിന്റെയും വസ്ത്രധാരണത്തിൻ്റെയും സമ്പ്രദായങ്ങളെയും നിസ്സങ്കോചം ശിഥിലീകരിക്കുകയും ചെയ്‌ത അതേ ഹിംസാത്മകത തന്നെയാണ് ചരിത്രം സ്വവ്യക്തിത്വത്തിലാവിഷ്ക്കരിക്കാൻ തീരുമാന മെടുത്ത് വിലക്കപ്പെട്ട ഇടങ്ങളിലേയ്ക്ക് എടുത്തു ചാടുന്ന നാട്ടുകാരൻ അവകാശമാക്കുകയും ഏറ്റെടുക്കുകയും ചെയ്യുക. കോളനികളിലെ മതം പോലും വെള്ളക്കാരൻ്റെ മതമാണ് വിദേശിയുടെ മതം. അത് നാട്ടു കാരനെ ക്ഷണിക്കുന്നത് ഈശ്വരൻ്റെ മാർഗങ്ങളിലേയ്ക്ക് വെള്ള ക്കാരന്റെ യജമാനൻ്റെ മർദ്ദകൻ്റെ മാർഗങ്ങളിലാണ്... സ്വന്തം മനുഷ്യ ത്വം സ്വയം മനസ്സിലാക്കുന്ന അതേ നിമിഷത്തിലാണ് നാട്ടുകാരൻ അതിന്റെ വിജയം സാക്ഷാത്‌കരിക്കുവാനാവശ്യമായ ആയുധങ്ങൾക്കു മൂർച്ച കൂട്ടുന്നത്. തങ്ങളും മനുഷ്യരും സ്വതന്ത്രരുമാണെന്നു കണ്ട ത്തുന്നതോടെ ഭരിക്കപ്പെടുന്നവർ ആത്മാഭിമാനം വീണ്ടെടുക്കുന്നു. അതിനായി സ്വന്തം പൈതൃകങ്ങളിലേക്കു തിരിയുന്നു. ഒപ്പം വർത്ത മാന സാമൂഹ്യാവസ്ഥ മുഖാവരണം നീക്കികാണാനാരംഭിക്കുന്നു. ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഈ സ്വാത്മദർശനത്തിന്റെ മുഴങ്ങുന്ന ചേങ്കിലയായിരുന്നു 'നീഗ്രോത്വം' (negritude)
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE