*COD & Shipping Charges may apply on certain items.
Review final details at checkout.
₹322
₹360
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഈ പുസ്തകം അവഗണിക്കാനാവില്ല. ഇത് കരുത്തുറ്റതാണ്... വേദന നിറഞ്ഞതാണ്.... ഒരു തുറന്നു പറയലാണ്. - ഹിന്ദുസ്ഥാന്‍ ടൈംസ്. രാഹുല്‍ പണ്ഡിത എന്ന കശ്മീരി പണ്ഡിറ്റ് ബാലന്‍ കശ്മീര്‍ വിടാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ പ്രായം പതിനാല്. രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം. ഹിന്ദു ന്യൂനപക്ഷ പ്രദേശമായ കശ്മീരില്‍ ഇസ്ലാം തീവ്രവാദികള്‍ ഭാരതത്തില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് മുറവിളി ഉയര്‍ത്തിയ 1990 കാലഘട്ടം... കശ്മീരിന്റെ ഹൃദയഭേദകമായ കഥ പട്ടാളത്തിന്റെ ക്രൂരതയാണെന്നും മുസ്ലീം വിഘടനവാദികളുടെ സ്വാതന്ത്ര്യപോരാട്ടമാണെന്നും ഇന്ത്യാ-പാക് രാഷ്ട്രീയ പകപോക്കലാണെന്നും ആയിരുന്നു ഇതുവരെ പറഞ്ഞുവന്നിരുന്നത്. കശ്മീര്‍ ചരിത്രത്തിന്റെ മറ്റൊരു ഭാഗം എഴുതപ്പെടാതെ തമസ്‌കരിക്കപ്പെട്ടിരിക്കുകയാണ്. കശ്മീര്‍ എന്റെ രക്തചന്ദ്രിക (Our Moon has Blood Clots) കശ്മീരിനെക്കുറിച്ച് നാളിതുവരെ പറയാത്ത ചരിത്രത്തിന്റെ ഒരേടാണ്. കശ്മീരില്‍നിന്നും ഇസ്ലാമിക ഭീകരരാല്‍ വേട്ടയാടപ്പെട്ട് പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ട് ജന്മദേശത്ത്തന്നെ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരുടെയും ഉറ്റവരും ഉടയവരും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടവരുടെയും അനേകംപേര്‍ കൊല്ലപ്പെട്ടതിനെയും കുറിച്ചുള്ള രാഹുല്‍ പണ്ഡിതയുടെ ആഴത്തിലുള്ള ആത്മനിര്‍ഭരമായ ചരിത്രാഖ്യാനം. പിഴുതുമാറ്റപ്പെട്ട ജനസമൂഹത്തിന്റെ അറിയപ്പെടാത്തതും വെളിച്ചം കാണാത്തതുമായ ചരിത്രം. മറക്കാനും മറയ്ക്കാതിരിക്കാനുമുള്ള ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്ന പുതിയൊരദ്ധ്യായം. - ഇന്ത്യാ ടുഡേ അതിശക്തവും ഹൃദയസ്പര്‍ശിയുമായ ഈ കൃതി ആധുനിക കാലഘട്ടത്തിലെ ഒരു വലിയ സംഘര്‍ഷ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്നു. ഓരോ ഖണ്ഡികയിലും സത്യത്തിന്റെ മാറ്റൊലി മുഴങ്ങുന്നു.