മൂന്ന് പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന കുമാരി എൻ. കൊട്ടാരത്തിൻ്റെ കഥകളുടെ ഉള്ളറകളിലേക്കു കടക്കാൻ കളമൊരുക്കുന്ന പുസ്‌തകമാണിത്. മനുഷ്യബന്ധങ്ങളുടെ സൂക്ഷ്‌മബോധത്തിലേക്ക് ഈ കഥാകാരി പതിഞ്ഞിറങ്ങുന്നു. കുമാരിയുടെ കഥകൾ സഹനത്തിന്റേതും ത്യാഗത്തിൻ്റേതും അതേ സമയം പ്രതിരോധത്തിന്റേതുമാണ്. സ്വാതന്ത്ര്യവും സ്വാശ്രയത്തവും സ്ത്രീയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഥകളിലൂടെ എഴുത്തുകാരി അനുഭവിപ്പിക്കുന്നു. പരുഷമൊഴികളോ കലാപസ്വരങ്ങളോ ഉയർത്തിയുള്ള വാദങ്ങളല്ല മറിച്ച് പതിഞ്ഞ സ്വരത്തിൽ കലാപരമായ ഔന്നത്യം പുലർത്തുന്ന രചനകളാണിവ. പറയാതെ പറയുന്ന കഥകളിലൂടെ ധ്വനിസാന്ദ്രമായ അന്തരീക്ഷമൊരുക്കുകയും നേർത്ത നർമ്മവും സാമൂഹ്യബോദ്ധ്യവും പ്രസരിപ്പിക്കുകയും ചെയ്യുന്ന ഈ കഥകൾ ഒരു സ്ത്രീയുടെ ആത്മസഞ്ചാരത്തിന്റെ സഫലസാക്ഷ്യങ്ങളാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.