എല്ലാ മനുഷ്യരും സമന്മാരാണെന്ന സങ്കല്പമാണ് ഇസ്ലാമിന്റെ കാതല്‍. അതിന്റെ അടിസ്ഥാനം എല്ലാവരും ദൈവത്തിന്റെ പ്രജകള്‍ ആണെന്ന വിശ്വാസമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സമത്വത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്നുവെന്നാണ് മാര്‍ക്‌സിസം അനുശാസിക്കുന്നത്. ഒരു ലക്ഷ്യത്തിലേക്കു പല മാര്‍ഗ്ഗങ്ങളുണ്ട് എന്നിരിക്കെ വ്യത്യസ്തമാര്‍ഗ്ഗങ്ങളവലംബിക്കുന്നുവെങ്കിലും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അന്യോന്യം പോരടിക്കേണ്ടതിെ