keralathile communist partyude charithram 1952-64 bhagam moonu
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അവശേഷിക്കുന്ന ചരിത്രം രണ്ട് ഭാഗങ്ങളിലായി തുടര്‍ന്ന് പ്രസിദ്ധീകരിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പാര്‍ട്ടിയെയും കുറിച്ച് നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ചവരുടെ രചനകളും മറ്റുള്ളവരുടെ ആത്മകഥകളും ജീവചരിത്രങ്ങളുമാണ്. ഇവ കൂടാതെ വിവിധ കാഴ്ചപ്പാടുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെക്കുറിച്ചുള്ള നിരവധി അക്കാദമിക് പഠനങ്ങളുമുണ്ട്. ചരിത്ര രചന എപ്പോഴും വ്യക്തിഗതമായ അന്വേഷണമാണെന്നും കൂട്ടായ്മയുടെ ഉല്‍പ്പന്നമല്ലെന്നും പ്രമുഖ ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്രം കൂട്ടായ്മയുടെ ഉല്‍പ്പന്നം തന്നെയാണ്. ഓരോ മേഖലയിലേയും പ്രവര്‍ത്തനത്തിലെ മുന്നേറ്റങ്ങളും തിരിച്ചടികളും എല്ലാവരേയും ബാധിക്കുന്നുണ്ട്. ഇത്തരം രചനയില്‍ മനുഷ്യരുടെ വാക്കുകളും പ്രവര്‍ത്തികളും അനുഭവങ്ങളും രേഖകളും പ്രസക്തമാകും. ഇത് ചരിത്ര പ്രവണതകളെ അടയാളപ്പെടുത്തും. ഈ അടിസ്ഥാനത്തിലുള്ള ചരിത്രരചനയാണ് സി പി ഐ (എം) ന്റെ ചരിത്ര രചനാസമിതി നിര്‍വ്വഹിച്ചിരിക്കുന്നത്. ഇത് അപൂര്‍വ്വവും അനന്യവുമായ ഒരു രചനയാണ്. ഇതിന്റെ സമഗ്രത മറ്റൊരു ചരിത്ര രചനാശൈലിക്കും കൈവരിക്കാനാവുകയില്ല.
downArrow

Details