ഭൗതികമായി അവകാശപ്പെടാനും അലങ്കരിക്കാനും ഏറെ മേന്മകളും സൗഭാഗ്യങ്ങളും ഉണ്ടായിരുന്നിട്ടും ലാളിത്യത്തിന്റെയും ജ്ഞാനത്തിന്റെയും നദിയോരവഴിയിലൂടെ നിഷ്‌ക്കാമനായി നിസംഗനായി സഞ്ചരിക്കാനാണ് ചിത്രൻ നമ്പൂതിരിപ്പാട് ആഗ്രഹിച്ചത്. ഓരോ ഹിമാലയയാത്രയും അദ്ദേഹത്തിന് പുണ്യപഥമായിരുന്നു. ആത്മീയതയുടെയും അന്വേഷണത്തിന്റെയും പ്രയാഗസ്ഥലിയായിരുന്നു. അതുകൊണ്ടുതന്നെ തിരുവള്ളുവർ പറയുംപോലെ അടുത്ത ജന്മത്തിലും ഈ പുണ്യവും സൽക്കീർത്തിയും ലഭിക്കും. ആ മഹച്ചരിത മഹാത്മാവിൻ്റെ സൽകർമ്മങ്ങൾ രേഖപ്പെടുത്തിയ കൃതിയാണ് തലനാട് ചന്ദ്രശേഖരൻ നായർ എഴുതിയ 'കേരളത്തിന്റെ സാന്ദീപനി' എന്ന ഈ പുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.