പ്രണയനിരാസം ഉള്ളില്‍ കനല്‍പോലെ എരിഞ്ഞു. അതു പകയുടെ ആയുധം രാകിമൂര്‍ച്ചപ്പെടുത്തി. തന്ത്രങ്ങളും ചതിയും കൈക്കരുത്തിനു പുതിയ അഭ്യാസമുറകള്‍ ചമച്ചു. പ്രണയവും വിരഹവും കലഹവും സംഹാരഭാവത്തിലേക്ക് പരിണമിച്ചു. പക്ഷേ കിഷ്—കിന്ധയുടെ കാവലാളായ അജയ്യനായ ബാലിയുടെ മനസിലെ പടനീക്കങ്ങള്‍ ആരും അറിഞ്ഞില്ല... യുദ്ധം പശ്ചാത്തലമായ ഈ നോവല്‍ സഞ്ചരിക്കുന്നത് ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ. രാമായണ കഥയിലെ സങ്കീര്‍ണ്ണമായൊരു സഹോദരബന്ധത്തെ തലനാരിഴകീറി പരിശോധിക്കുമ്പോഴും തുടക്കക്കാരന്റെ തിടുക്കമില്ലാതെ തികഞ്ഞ കൈയൊതുക്കത്തോടെ ലളിതവും ചടുലവും ഹൃദയാവര്‍ജ്ജകവുമായി കഥ പറയാന്‍ ഈ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.