കരയിപ്പിക്കുന്നചിരിയുടെ കാലമാണിത്. ദുരന്തവും ഹാസ്യവും വിങ്ങിപ്പൊട്ടി നില്ക്കുന്ന മനസ്സുകളെ തൊടുന്ന പുസ്തകം. ആധുനികാനന്തരമലയാള കഥയിൽ ദുരന്ത ഹാസ്യത്തിൻ്റെ മുദ്ര പതിപ്പിച്ച നാല് എഴുത്തുകാരുടെ പ്രാതിനിധ്യസ്വഭാവമുള്ള ഏഴ് കഥകൾ വീതം ഇതിൽ പഠന വിഷയമാക്കിയിരിക്കുന്നു. എഴുപതുകളുടെ അന്ത്യത്തിൽ കഥയിലേക്കു കടന്നുവന്ന വി.പി.ശിവകുമാർ ടി.വി. കൊച്ചുബാവ ഗ്രേസി എം.രാജീവ് കുമാർ എന്നിവരുടെ കഥകളെ മുൻ നിർത്തിയാണ് ഈ പഠനം.